(നിങ്ങൾ ഈ ഭാഗം വായിക്കുന്നതിന് മുൻപ്...
"നിങ്ങൾ ഈ യാത്രാവിവരണപരമ്പരയുടെ ഈ അധ്യായത്തിനുമുമ്പുള്ള അധ്യായം വായിച്ചിട്ടുവേണം ഈ അധ്യായം വായിക്കാൻ. എന്നാൽ മാത്രമേ നിങ്ങൾക്ക് ഈ പരമ്പയുടെ തുടർച്ച, വായനയിൽ നിന്ന് ലഭിക്കുകയുള്ളൂ.."
നിങ്ങൾ ഈ നിബന്ധന പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു.)
4)ഗൈഡിനൊപ്പം
ബസ്സിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ കൂട്ടുകാർ പാർക്കിങ് ഏരിയയിൽ ആയി ചിതറിത്തെറിച്ചു. എന്നാൽ ടീച്ചർമാരുടെ കൺവെട്ടത്ത് നിന്ന് മാറി പോയതുമില്ല.
ടീച്ചർമാർ ഞങ്ങളെയും കൂട്ടി ടിക്കറ്റ്കൗണ്ടറിൽ ചെന്നു. ടിക്കറ്റ് കൗണ്ടർ നല്ല വീതിയും നീളവുമുള്ള ഒരു വമ്പൻ മുറിയാണ്. ടിക്കറ്റുകൾ വാങ്ങിക്കുന്ന തിരക്കിൽ ടീച്ചർമാർ മുഴുകിയപ്പോൾ ഞാൻ ടിക്കറ്റ് കൗണ്ടർ ചെറുതായി കാണാൻ വേണ്ടി അതിന് നാലു മൂലയും ചുറ്റി നടന്നു.
കയറി വരുമ്പോൾ തന്നെ സന്ദർശകർക്ക് ഇരിക്കാനും ടിക്കറ്റ് കൗണ്ടറിന് ഇടതു വശത്തായി ഒരു കൂട്ടം കസേരകളും നിരത്തിയിട്ടിരിക്കുന്നു. കസേരകൾക്കഭിമുഖമായി ഏകദേശം 6 അടിയേക്കാൾ ഇത്തിരി അകലത്തിലായി ഒരു റിസപ്ഷൻ പോലൊരു സംവിധാനം. അവിടെനിന്നാണ് നാം ടിക്കറ്റ് കൈവശപ്പെടുത്തേണ്ടത്. റിസപ്ഷന്റെ നീളൻ കോൺക്രീറ്റ് ടേബിളിനു മുകളിലായി, വളരെ കനം കുറഞ്ഞ ലഘുലേഖയുണ്ടാകും. സന്ദർശകർക്ക് ആ പാർക്കിനെ കുറിച്ചും ആ പാർക്കിലെ ഓരോ മുക്കും മൂലയും കുറിച്ച് ചെറിയൊരു രൂപരേഖ കിട്ടാൻ ഈ ലഘുലേഖ കൈയിൽ കരുതാം.
റിസപ്ഷനോട് ചേർന്നുകൊണ്ടുള്ള മതിലിലായി, ആ പാർക്കിൽ സജ്ജീകരിച്ച ആക്റ്റിവിറ്റികളുടെ ലിസ്റ്റ് തൂക്കിയിട്ടിട്ടുണ്ടായിരുന്നു.
ഗോകാർട്ട്, സൈക്കിളിങ്, പെഡൽ ബോട്ടിങ്ങ്, കുട്ടവഞ്ചി തുഴയൽ, ട്രംപോളിൻ, ആർച്ചറി, ഷൂട്ടിംഗ്, മീൻപിടുത്തം, മീനുകൾക്ക് തീറ്റകൊടുക്കൽ അങ്ങനെ അങ്ങനെ തുടരുന്നു ആ ലിസ്റ്റ്. ചിലരൊക്കെ ആ ലിസ്റ്റ് നോക്കി തന്റെ ഇഷ്ടപ്പെട്ട ആക്ടിവിറ്റികൾ ഒക്കെ നോക്കി വയ്ക്കുന്നുണ്ട്.
ടിക്കറ്റ് എടുത്തു കഴിഞ്ഞ് ഞങ്ങൾ പുറത്തിറങ്ങി. പാർക്കിന്റെ കോമ്പൗണ്ടിലേക്ക് ഒരു വമ്പൻ കവാടവും പാർക്കിലേക്ക് കടക്കാൻ രണ്ടാമത് ഒരു ചെറു കവാടവും ഉണ്ട്. ഞങ്ങൾ കൂട്ടംചേർന്ന് പാർക്കിലേക്ക് കടത്തിവിടുന്ന ചെറുകവാടത്തിന്റെ മുൻപിലെത്തി.
അവിടെ കണ്ട ഒരു ബോർഡിൽ ഓരോ ദിവസത്തെയും എൻട്രൻസ് ഫീസ് എഴുതി വച്ചിട്ടുണ്ടായിരുന്നു. ഈ ബോർഡ് കണ്ടപ്പോഴാണ് എനിക്കൊരു കാര്യം പിടികിട്ടിയത്. "ടീച്ചർമാർ എന്തുകൊണ്ടാണ് യാത്രയ്ക്ക് ഒരു പ്രവൃത്തി ദിനം തന്നെ തിരഞ്ഞെടുത്തത്?" ചോദ്യത്തിനുള്ള ഉത്തരം ബോർഡ് എനിക്ക് തന്നു. മാംഗോ മെഡോസിൽ പ്രവൃത്തിദിവസങ്ങളിൽ എൻട്രൻസ് ഫീസ് കുറവും ഞായറാഴ്ചകളിൽ എൻട്രൻസ് ഫീസ് കൂടുതലുമാണ്. പ്രവൃത്തിദിനങ്ങളിൽ അതിനാൽ ചെലവ് കുറച്ചു കൊണ്ട് തന്നെ പാർക്ക് സന്ദർശിക്കാം.
ഇത്തരത്തിൽ ഞാൻ മറ്റൊരു ബോർഡ് കൂടി പാർക്കിന്റെ കോമ്പൗണ്ടിൽ കണ്ടു. മാംഗോ മെഡോസിന്റെ സംവിധായകൻ പാർക്കിൽ എത്തുന്ന സന്ദർശകർക്ക് നൽകുന്ന മുന്നറിയിപ്പാണ് ഉള്ളടക്കം. ഇതൊരു വാട്ടർ തീം പാർക്കല്ല, ലോകത്തിലെ തന്നെ ആദ്യത്തെ അഗ്രികൾച്ചറൽ തീം പാർക്ക് ആണെന്നും വാട്ടർ തീം പാർക്ക് ആയി കരുതി എത്തുന്ന ഓരോ സന്ദർശകരുടെയും പൈസ ഇവിടെ പാഴാക്കരുത് എന്ന കാര്യവുമാണ് സംവിധായകൻ പങ്കുവയ്ക്കുന്നത്.
ഞങ്ങളോട് പാർക്കിനെ മുൻവശത്തായി കണ്ട കസേരകളിൽ ഇരുന്നു കൊള്ളാൻ ടീച്ചർമാർ പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു ഗൈഡ് ഞങ്ങളുടെ അടുത്ത് പ്രത്യക്ഷപ്പെട്ടു. ഗൈഡ് ഒരു യുവതിയായിരുന്നു. അവരുടെ കയ്യിൽ ഒരു ബക്കറ്റ് നിറച്ച് എന്തോ ഒരു വസ്തു ഉണ്ടായിരുന്നു. അവർ ഞങ്ങളെയും നയിച്ചുകൊണ്ട് പാലത്തിൻറെ അടുത്തെത്തി.നല്ല നീളമുള്ള ഒരു പാലമാണ്, അതുകൂടാതെ വീതി കുറഞ്ഞതും ആണ്. ഗൈഡ് തൻറെ ഉദ്ദേശം ഞങ്ങളോട് പറഞ്ഞു.
ഏതൊരു സന്ദർശനവും മീനിന് തീറ്റ കൊടുത്തു കഴിഞ്ഞാണ് തുടങ്ങുക, എന്നൊരു സമ്പ്രദായം അവർ പിന്തുടർന്നു കൊണ്ടിരിക്കുന്നുണ്ട്. അതിനായാണ് ഞങ്ങളെയും കൊണ്ട് അവർ ആ പാലത്തിന്റെ അടുത്തെത്തിയത്.
ഗൈഡ് പാലത്തിലൂടെ നടന്നു, കൂടെ ഞങ്ങളും. "മിനൂട്ടു പാലം" എന്നാണ് പാലത്തിനിട്ട പേര്. ഞങ്ങൾ പതിയെ പാലത്തിൻറെ അങ്ങേത്തലയ്ക്കൽ എത്തി. പാലത്തിൻറെ അങ്ങേത്തല സ്ഥിതി ചെയ്യുന്നത് ഒരു കുളത്തിന്റെ നടുഭാഗത്തുനിന്ന് കുറച്ചു പിറകോട്ട് മാറിയാണ്. അവിടെ നിന്നുകൊണ്ട് ഗൈഡ് ഞങ്ങൾക്ക് മീനൂട്ടു പാലത്തിലെ "മീനൂട്ട്"കാണിച്ചു തന്നു. മീനിന് തീറ്റകൊടുത്തപ്പോൾ മീനുകൾ ഒന്നിന് പിറകെ ഒന്നായി പാഞ്ഞുവന്നു. വന്നതെല്ലാം കരിമീനുകൾ.
എല്ലാവർക്കും രസം പിടിച്ചു തുടങ്ങി ഓരോരുത്തരും മിനൂട്ട് ഊഴം അനുസരിച്ച് നടത്തി, ആഗ്രഹം നിറവേറ്റി. മീനിനെ ഊട്ടാൻ എനിക്കും ലഭിച്ചു ഊഴം, ഞാനത് പാഴാക്കിയില്ല.
അങ്ങനെ ഞങ്ങളെക്കൊണ്ട് ഗൈഡ് പാർക്കിന്റെ നിരത്തിലൂടെ നടക്കാൻ തുടങ്ങി. ഞങ്ങൾക്ക് തണലേകി പലതരം മരങ്ങൾ ഇരുവശവുമായി
നിൽപ്പുറപ്പിച്ചിട്ടുണ്ടായിരുന്നു.
Good work
ReplyDeleteExpecting more
Keep going
Best wishes
thank you
Deleteയാത്ര വിവരണം നന്നായി.
ReplyDelete