അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു.
നിദ്രയവനെ അണയുന്നില്ല. അവൻ ആകെ വിയർക്കുന്നുണ്ടായിരുന്നു.തലവരെ മൂടിയ പുതപ്പ് അവൻ കഴുത്തുവരെ താഴ്ത്തി.
മനുഷ്യന്റെ ആധുനിക പങ്ക അവന് ശീതക്കാറ്റേകി. ചീവീടുകൾ കരഞ്ഞുക്കൊണ്ടിരുന്നു. അവൻ പുതപ്പ് അരയ്ക്കു താഴെവരെ താഴ്ത്തിയിട്ടു. തൊട്ടപ്പുറത്ത് നിന്ന് ജേഷ്ടന്റെ കൂർക്കംവലി കേൾക്കാം.
അന്ധകാരത്തെ അവന് ഭയമാണ്, ചെറുപ്പം തൊട്ടേ. യക്ഷിക്കഥകൾ അവനെ അന്ധകാരത്തിന്റെ പൈശാചിക മുഖം കാട്ടി ഭയപ്പെടുത്തി. എല്ലാവരും രാത്രിയുടെ യാമങ്ങൾ ആസ്വദിച്ചപ്പോൾ അവൻ മാത്രം അവയെ ഭയന്നു.
പുറത്ത് നിന്ന് തെരുവുനായ ഓരിയിട്ടു. പേടിയോടെ, അവൻ താഴ്ത്തിയിട്ടിരുന്ന പുതപ്പ് തിരികെ കണ്ഠം വരെ വലിച്ചിട്ടു.
മുത്തശ്ശി കിടക്കുന്ന മുറിയിൽ മാത്രം ബൾബിന്റെ വെട്ടമുണ്ട്. വെറും കൊച്ചുവെട്ടം. അവൻ ആ മുറിയിലേക്ക് മാത്രം നോക്കിയിരുന്നു. ചുറ്റും ഇരുട്ടാണ്. ആ മുറിവിട്ട് ചുറ്റുപാടും നോക്കാൻ അവൻ ഭയന്നു. അനന്തമാണെന്ന് തോന്നിപ്പിക്കുന്ന ജേഷ്ഠന്റെ കൂർക്കംവലി ആ നിമിഷത്തിൽ അന്ത്യം കണ്ടു. അവന്റെ മനസിന് അതുവരെ അഭയമേകിയ ചീവീടുകളുടെ ശബ്ദവും നിലച്ചു.
എങ്ങും നിശബ്ദത!
തെരുവുനായയുടെ ഓരിയിടൽ വീണ്ടും മുഴങ്ങി. അവൻ അറിയാതെ ശബ്ദം മുഴങ്ങിയ ദിശയിലേക്ക് തലതിരിച്ചു. തെരുവുനായ നിർത്തുന്നില്ല, ഇടവിട്ടിടവിട്ട് അത് മുരണ്ടു. ആ മുരളലുകൾ അന്തരീക്ഷത്തിൽ ഭീകരത സൃഷ്ടിച്ചു. അവൻ വിയർത്തു.
അവൻ വീണ്ടും അഭയം തേടികൊണ്ട ആ ദുർബലമായ വെളിച്ചത്തിലേക്ക് മിഴിയയച്ചു.
ആ മുറിയിൽ ഒരു ഭ്രാന്തിയുടെ മുഖം!
അവനാകെ വിറച്ചു.അവളുടെ മുഖത്തിന് ഇരുട്ടിന്റെ നിറമാണ്. അഴിച്ചിട്ട മുടിയിഴകളിലൂടെ അവൾ തന്നെ നോക്കുന്നുണ്ടെന്ന് അവനു തോന്നി. അവൻ കമ്പളം കൊണ്ട് മുഖം മറയ്ക്കാൻ ശ്രമിച്ചു. പക്ഷെ അവൻ എപ്പോഴേ ഒരു മരപ്പാവപോലെയായി മാറിയിരുന്നു, വിറയ്ക്കാനും, വിയർക്കാനും മാത്രം കഴിയുന്ന, സ്വയം നിയന്ത്രിക്കാനാവാത്ത ഒരു ചേതനയറ്റ മറപ്പാവയെ പോലെ.
ഭ്രാന്തി പതിയെ അവന്റെയടുത്തേക്ക് നടന്നടുത്തു. അരണ്ട വെളിച്ചത്തിൽ, അവൾ നടന്നടുക്കുന്നത് അവൻ ഭയപ്പാടോടെ വീക്ഷിച്ചു. ഭ്രാന്തി അടുത്തെത്തിയെന്നവന് തോന്നി. അവൾ ഒരു ഭീകരത്വമുളവാക്കുന്ന ഒരു അട്ടഹാസം മുഴക്കി.
പെട്ടന്നവൾ അവന്റെ കഴുത്തിലേക്ക്...!
അവൻ എവിടെ നിന്നോ കിട്ടിയ ശക്തിയിൽ ഉച്ചത്തിൽ ശബ്ദം വച്ചു.
×××××
മുറിയിലെ ട്യൂബ് പ്രകാശിച്ചു.
"എന്താ.... എന്തുപറ്റിയെടാ..?"
-ഉറക്കച്ചടവുള്ള കണ്ണുകളോടെ ജേഷ്ഠൻ കാര്യമന്വേഷിച്ചു.
അമ്മയും അച്ഛനും തന്റെ കിടപ്പുമുറിയിലെ കുറ്റിയിട്ട വാതിൽ തുറന്ന് ഉറക്കച്ചടവോടെ അവനെ സമീപിച്ചു.
ഉറക്കമിളച്ച, ഭയം നിഴലിക്കുന്ന കണ്ണുകളോടെ അവൻ അരണ്ട വെളിച്ചമുള്ള ആ മുറിയിലേക്ക് വിരൽ ചൂണ്ടി-
"അവിടെ..... അവിടെ..."
-അവൻ കിതച്ചു.
അവർ ആ മുറിയിലേക്ക് നോക്കി.
"അവിടെയെന്താ മോനെ?"
നന്നായി കഥ പറഞ്ഞു.good keep it up
ReplyDeleteThank you
Delete