Skip to main content

Posts

Showing posts from August, 2020

സ്വാതന്ത്ര്യവും സമാധാനവും

വെളുത്തപക്ഷി തന്റെ തൂവെള്ള ചിറകു വിടർത്തി. പതിയെ, പതിയെ, അവൻ പറന്നു.ഉയരെ, ഉയരെ അവൻ പറന്നു. അംബരത്തിന്റെ അനന്തമായ മേഘപാളികളിലൂടെ അവൻ ഊളിയിട്ടിറങ്ങി. പക്ഷി ആകാശത്തിന്റെ നീലിമയിൽ തലങ്ങും വിലങ്ങും ചാഞ്ഞും ചരിഞ്ഞും പാറി നടന്നു. പെട്ടെന്ന് മാനമിരുണ്ടു. കറുത്ത കാറുകൾ കൊണ്ട് ആകാശം നിറഞ്ഞു. അവന് അജ്ഞാതമായ കറുത്ത രണ്ടു പക്ഷികൾ പ്രത്യക്ഷപ്പെട്ടു. അവർ അവന്റെ തൂവെള്ള ചിറകുകളെ കുത്തിനോവിച്ചു. പക്ഷി പിടഞ്ഞ് ഭൂമിയുടെ മടിത്തട്ടിൽ വന്ന് പതിച്ചു. മൂടിക്കെട്ടിയ ഇരുണ്ടമേഘങ്ങൾ ഭൂമിയിൽ വർഷം വിതച്ചു. ആ മഴയിൽ നനവേറ്റ് അവന്റെ മുറിവേറ്റ ചിറകുകൾ നീറിപ്പുകഞ്ഞു. മഴ തോർന്നപ്പോൾ ഒരു ബാലൻ അവന് അഭയമേകി, അവന്റെ ചിറകുകളെ ശുശ്രൂഷിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം പക്ഷിക്ക് ആരോഗ്യം തിരികെ ലഭിച്ചു. ബാലൻ അവനുമായി കുന്നിലേക്കോടി. തെളിമയാർന്ന ആകാശത്തിന്റെ ഒരു കോണിലേക്ക് ബാലൻ അവനെ പറത്തിവിട്ടു. അവൻ വീണ്ടും പറന്നു. ഇന്ന് അവൻ കൂടുതൽ ശ്രദ്ധാലുവാണ്. അധികം വൈകാതെ ആ ശത്രുക്കളെത്തി. ഇപ്രാവിശ്യവും അവരുടെ ശ്രദ്ധ അവനെ കീഴ്പ്പെടുത്തുക എന്ന് തന്നെയായിരുന്നു. പക്ഷെ, പക്ഷി അവരുടെ ആക്രമണത്തിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി. അവൻ അവരെ ചെറുത്തുനിന്നു. അവസാന...

മാംഗോ മെഡോസ് ഒരു വേറിട്ട ലോകം (ഭാഗം 7)

  (നിങ്ങൾ ഈ ഭാഗം വായിക്കുന്നതിന് മുൻപ്..., "നിങ്ങൾ ഈ യാത്രാവിവരണപരമ്പരയുടെ ഈ അധ്യായത്തിനുമുമ്പുള്ള അധ്യായം വായിച്ചിട്ടുവേണം ഈ അധ്യായം വായിക്കാൻ. എന്നാൽ മാത്രമേ നിങ്ങൾക്ക്‌ ഈ പരമ്പയുടെ തുടർച്ച വായനയിൽ നിന്ന് ലഭിക്കുകയുള്ളൂ.." നിങ്ങൾ ഈ നിബന്ധന പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു.) 7)  പെഡൽബോട്ടും മടക്കയാത്രയും   ട്രാംപോളിനോട് ചേർന്ന് തന്നെ ഒരുക്കിയ ആർച്ചറിയിലേക്കായി പിന്നീട് ഞങ്ങളുടെ ശ്രദ്ധ. ഞങ്ങൾ അമ്പെയ്ത്തിലേക്ക് ശ്രദ്ധ തിരിച്ചു. ആകെ രണ്ടോ മൂന്നോ വില്ലും ശരങ്ങളും ഒരുക്കിയിട്ടുണ്ട്. പങ്കിട്ടുപയോഗിച്ചാൽ മാത്രമേ എല്ലാവർക്കും ചെയ്യാൻ സാധിക്കൂ. അങ്ങനെ ഓരോ ട്രിപ്പ് വീതം ഞങ്ങൾ അമ്പെയ്ത്ത് ആസ്വദിക്കാൻ തുടങ്ങി. എൻറെ ഊഴം എത്തി. ഞാൻ ജീവിതത്തിൽ ഇതു വരെയും കൈകൊണ്ട് തൊട്ടുനോക്കിയിട്ട് പോലുമില്ലാത്ത രണ്ടു വസ്തുക്കൾ- വില്ലും ശരങ്ങളും- അന്നാദ്യമായി ഞാൻ സ്പർശിച്ചു.ഒളിംപിക്‌സ് കാലമായാൽ മാത്രം, ഞാൻ കണ്ടിരുന്ന രണ്ടു വസ്തുക്കളായിരുന്നു അവ. ഇപ്പോഴിതാ എൻറെ കരങ്ങളിൽ വില്ലും ശരങ്ങളും കിട്ടിക്കഴിഞ്ഞു. ഞാൻ വില്ലെടുത്തു കുലച്ചു- എന്ന് പറയണമെന്ന് ആഗ്രഹമുണ്ട്, പക്ഷേ ആ വില്ലൊന്ന് എടുത്ത് പൊക്കി നിർത്ത...

മാംഗോ മെഡോസ് ഒരു വേറിട്ട ലോകം (ഭാഗം 6)

(നിങ്ങൾ ഈ ഭാഗം വായിക്കുന്നതിന് മുൻപ്... "നിങ്ങൾ ഈ യാത്രാവിവരണപരമ്പരയുടെ ഈ അധ്യായത്തിനുമുമ്പുള്ള അധ്യായം വായിച്ചിട്ടുവേണം ഈ അധ്യായം വായിക്കാൻ. എന്നാൽ മാത്രമേ നിങ്ങൾക്ക്‌ ഈ പരമ്പയുടെ തുടർച്ച വായനയിൽ നിന്ന് ലഭിക്കുകയുള്ളൂ.." നിങ്ങൾ ഈ നിബന്ധന പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു.) 6)  ട്രാംപോളിൻ കൂടാരത്തിലെ തമാശ ഞങ്ങൾ നടപ്പു തുടങ്ങി. സമയം ഏകദേശം 11 മണി കഴിഞ്ഞുകാണും. പാർക്കിന്റെ വീഥികൾ കുറച്ച് സങ്കീർണമാണ്. ഗൈഡ് നേരത്തെ പാർക്ക് ചുറ്റിനടന്നു കാണിച്ചതിന്റെ ഫലമായി ലഭിച്ച ചെറുപരിചയത്തിന്റെ ബലത്തിൽ കൂട്ടം തെറ്റാതെ ഞാൻ നടന്നു. ആദ്യം ഞങ്ങൾക്ക് സൈക്കിൾ സവാരി നടത്തണം. അതിനായി സൈക്കിൾ വിതരണം ചെയ്യുന്ന ഭാഗത്ത് എത്തണം.  ഞങ്ങൾ ഏകദേശധാരണ രൂപീകരിച്ചതിന്റെ പിന്താങ്ങിൽ നടന്നു. "എടാ ഈ വളവ് തിരിയേണ്ടേ..?" "ടാ...ഇങ്ങോട്ട് അല്ലേ പോകേണ്ടത്...?" "ആ വഴി പോയി മുട്ടുന്നത് നമ്മൾ ഉദ്ദേശിച്ച സ്ഥലത്തേക്കായിരിക്കാം... അല്ലേടാ...?" പലർക്കും വഴിയെക്കുറിച്ച് പലതരത്തിലുള്ള നിഗമനങ്ങളും നിർദ്ദേശങ്ങളുമാണുള്ളത്. ഭൂരിപക്ഷം അനുകൂലിക്കുന്ന വഴികളിലൂടെ യാത്രാസംഘം ചലിച്ചു. മണി പന്ത്രണ്ടര ആകുമ്പോഴേക്ക...