(നിങ്ങൾ ഈ ഭാഗം വായിക്കുന്നതിന് മുൻപ്... "നിങ്ങൾ ഈ യാത്രാവിവരണപരമ്പരയുടെ ഈ അധ്യായത്തിനുമുമ്പുള്ള അധ്യായം വായിച്ചിട്ടുവേണം ഈ അധ്യായം വായിക്കാൻ. എന്നാൽ മാത്രമേ നിങ്ങൾക്ക് ഈ പരമ്പയുടെ തുടർച്ച വായനയിൽ നിന്ന് ലഭിക്കുകയുള്ളൂ.." നിങ്ങൾ ഈ നിബന്ധന പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു.) 5) 'സംവിധായകൻറെ കൈ'യും 'ആലിംഗനബദ്ധരും' വളരെ മനോഹാരിതയും രസകരവും നിറഞ്ഞ ഒരു അനുഭവമാണ് മീനൂട്ട്. തീറ്റ വെള്ളത്തിലിട്ട നേരം ഒരു കൂട്ടം മത്സ്യങ്ങൾ ഒന്നിനുപിറകെ ഒന്നായി ആ വെള്ളപരപ്പിന് മുകളിലൂടെ പൊങ്ങി വന്ന് തിരികെ മുങ്ങുന്ന കാഴ്ച കാണാൻ വളരെ രസകരമാണ്. വരുന്നതെല്ലാം കരിമീനുകൾ എന്നതാണ് അത്ഭുതമുളവാക്കുന്ന ഒരു കാര്യം. ആ കുളത്തിന് പച്ചനിറമാണ്. മരങ്ങളും ചെടികളും വൃത്താകാര പാതയിലുള്ള കുളത്തിന്റെ അതിർത്തിയിൽ അടിയുറച്ചു നിൽക്കുന്നതുകൊണ്ടായിരിക്കണം പച്ചനിറം ജലപ്പരപ്പിൽ കലരാൻ കാരണം, എന്നൊരു തോന്നൽ എന്നിൽ ഉളവാക്കി. ഞാൻ ഈ വിവരണം എഴുതുമ്പോൾ പോലും ഈ അനുഭവം മായാതെ എൻറെ മനസ്സിലുണ്ട്. രസകരമായ അനുഭവത്തിനു ശേഷം ഗൈഡിനൊപ്പം ഞങ്ങൾ നടക്കാൻ തുടങ്ങി. പാർക്കിന്റെ വീഥികളിലൂടെയാണ് നടത്തം പുരോഗമിക്കുന്നത്. മീനൂട്ടു പാലത്തിന...