ആദ്യം ഇതു വായിക്കുക.. (U.S.S സ്കോളർഷിപ്പ് നേടിയ കുട്ടികൾക്ക് പ്രത്യേകമായി പ്രഗൽഭ അധ്യാപകരുടെ ക്ലാസുകൾ എടുത്തു കൊടുക്കുന്ന ഒരു ക്യാമ്പാണ് Gifted children. Gifted children എന്ന ക്യാമ്പിൽ പങ്കെടുക്കാൻ എനിക്കും ഭാഗ്യമുണ്ടായി. ഈ ക്യാമ്പിന്റെ ഭാഗമായി നടത്തിയിരുന്ന ഒരു വിനോദയാത്രയുടെ യാത്രാവിവരണമാണിത്. ഒരു ലഘു പരമ്പരയായാണ് നിങ്ങൾക്ക് മുൻപിൽ ഞാൻ ഈ യാത്രാവിവരണം പങ്കുവയ്ക്കുന്നത്. പതിവുപോലെ ഞായറാഴ്ചകളിൽ പരമ്പരയുടെ ഓരോ ഭാഗങ്ങൾ നിങ്ങൾക്ക് വായിക്കാവുന്നതാണ്.) 1) യാത്രയുടെ മുന്നൊരുക്കങ്ങൾ "gifted children 2018 19" എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ഒരു മെസ്സേജ് വന്നു. ഞങ്ങളുടെ ഗിഫ്റ്റഡ് ചിൽഡ്രൻ ബാച്ചിനെ മേൽനോട്ടം വഹിക്കുന്ന ടീച്ചറുടെയാണ് സന്ദേശം.ഒരു വിനോദയാത്രയ്ക്കുള്ള അറിയിപ്പാണ് ലക്ഷ്യം മാംഗോ മെഡോസ്. കോട്ടയത്താണ് ഈ സ്ഥലം എന്നുള്ള അറിവ് അച്ഛനിൽ നിന്ന് എനിക്ക് പകർന്നു കിട്ടി. സമയവും കാലവും ഒക്കെ മെസ്സേജിൽ നല്കിയിട്ടുണ്ടായിരുന്നു. (യാത്ര പോയ തീയതി എനിക്ക് ഓർമ്മയില്ല. പക്ഷേ അന്ന് ഒരു പ്രവൃത്തി ദിവസമായിരുന്നു.) അച്ഛൻ എനിക്ക് മാംഗോ മെഡോസിന്റെ കുറച്ച് ചിത്രങ്ങൾ നെറ്റിൽ നിന്നെടുത്ത് കാണിച്ചു തന്നു. യാത...