23/5/2020. അന്നൊരു ശനിയാഴ്ചയായിരുന്നു. ലോക്ക്ഡൌണിന്‍റെ അറുപതാം ദിവസം. അന്നാണ് ഞാന്‍ അവനെ കണ്ടത്. സമയം രാവിലെ 10 മണി കഴിഞ്ഞുക്കാണും. ഞാന്‍ ബ്ലോഗിലേക്ക് വേണ്ട ചിത്രങ്ങളുടെ പണിപ്പുരയിലായിരുന്നു. എന്റെ എതിര്‍വശത്തായി , കുറച്ചു ഇടതുചേര്‍ന്ന് ഒരു ജനാലയുണ്ട്. അതപ്പോള്‍ മലര്‍ക്കെ തുറന്ന് കിടക്കുകയായിരുന്നു. ഞാന്‍ കുറച്ചു നേരം ആ ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ അതാ , അയല്‍പ്പക്കത്തെ വീടിന്റെ ടെറസിലേക്കുള്ള സ്റ്റെയര്‍കേസിലൂടെ അവന്‍ പടി കയറുന്നു. സ്റ്റെയര്‍കേസിന് നടുക്ക് സാധാരണയായി നാം മിക്ക വീടുകളിലും കണ്ടുവരാറുള്ള , ഒരു വീതിയേറിയ പടി , അവന്‍ കയറുന്ന ഈ സ്റ്റെയര്‍കേസിലുമുണ്ട്. അവന്‍ ആ പടിയ്ക്കു മുകളിലെത്തിയപ്പോള്‍ ഒന്നു നിന്നു. അതിനു മുകളില്‍ ഒന്നു കിടന്നു. കിടന്നിട്ട് ഒരു മിനിറ്റു പോലും തികയ്ക്കാതെ അവന്‍ കിടപ്പില്‍നിന്ന് എഴുന്നേറ്റ് നിന്നു. പണ്ട് ഞാന്‍ എല്‍.പി സ്കൂളില്‍ പഠിക്കുമ്പോള്‍ , യോഗാക്ലാസ്സില്‍ പരിചയപ്പെട്ട ഒരു യോഗാസനമുറ , അവന്‍ അവന്റെ ശൈലിയില്‍ എനിക്ക് കാണിച്ചുത്തരുകയുണ്ടായി. ഈ യോഗാമുറയ്ക്കു ശേഷം അവന്‍ തന്റെ മുതുകിനു താഴെയും കഴുത്തും പിന്‍കാലു കൊണ്ട് ചൊറിഞ്ഞു. പിന്...