Skip to main content

Posts

Showing posts from September, 2020

ഓണം

ഇക്കൊല്ലത്തെ ഓണം അങ്ങിനെ സോപ്പിട്ട്, മാസ്‌ക്കിട്ട്, ഗ്യാപ്പിട്ട് വന്നു. ഓണമായിട്ട് എനിക്ക് ഒന്നും എഴുതി ബ്ലോഗിലിടാൻ സാധിച്ചില്ല, എന്ന വിഷമം അലട്ടിയിരുന്നു. പക്ഷേ ആ വിഷമം ഇപ്പോൾ മാറിയിരിക്കുന്നു, 'ഓണ'ത്തിലൂടെ.   ഓണമാകുന്നതിനു രണ്ടാഴ്ച്ച മുൻപേ, ഞാൻ ആലോചന തുടങ്ങി. "ബ്ലോഗിലെന്താണ് എഴുതുക..?" ഒന്നാം ഓണം മുതൽ നാലാം ഓണം വരെയുള്ള ദിവസങ്ങളെ ഒന്ന് വിവരിച്ചു ഒരു ഡയറികുറിപ്പ് പോലെ എഴുതി തയ്യാറാക്കിയാലോ, എന്ന് ആദ്യം ചിന്തിച്ചു.   അങ്ങനെ ഓണപുലരിയെത്തി. മാവേലിമാർ ഫോണിലെത്തി. ഓണസദ്യയും പായസവും 'forward message' ആയെത്തി. എന്തിനേറെ പറയുന്നു, ശോഷിച്ച ആകാരത്തിലായാലും പൂക്കളം മുറ്റത്തൊരുക്കി നിർത്തി. എന്നാൽ ഡയറിയിൽ കുറിക്കാൻ, എനിക്ക്, പ്രത്യേകിച്ച് ഒരു അനുഭവവും ഓണാനാളിലുണ്ടായില്ല. അങ്ങനെ ഡയറിയെഴുത്ത് മുടങ്ങികിടന്നു.   കൊറോണക്കാലമായിട്ട് പോലും ഓണാഘോഷത്തിൽ നിന്ന് പിന്മാറാൻ ഒരു മലയാളി മനസ്സും ആഗ്രഹിക്കില്ല. പൂക്കളത്തിൽ ഒരു വർണം കുറഞ്ഞാലും ശരി, മലയാളി പൂക്കളമൊരുക്കും. ഓണസദ്യയിൽ വിഭവം രണ്ടെണ്ണം കുറഞ്ഞാലും ശരി, മലയാളി സദ്യയുണ്ണും. മലയാളി എന്നതിലുപരി, ഇന്ന് കേരളജനത എന്നുതന്നെ പറയണം. കാരണ...